Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Arrested

Kannur

ത​ല​ശേ​രി മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ലെ ക​വ​ർ​ച്ച; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: ധ​ർ​മ​ടം മീ​ത്ത​ലെ​പീ​ടി​ക, ത​ല​ശേ​രി മ​ണ്ണ​യാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ധ​ർ​മ​ടം മീ​ത്ത​ലെ പീ​ടി​ക​യി​ലെ വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മ​ണ്ണ​യാ​ടു​ള്ള വീ​ട്ടി​ൽ നി​ന്ന് സി​സി​ടി​വി ഹാ​ർ​ഡ് ഡി​സ്കും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി കെ.​പി. സി​ദ്ദി​ഖ് (47), മ​ല​പ്പു​റം പു​ന്ന​ക്കാ​ട് സ്വ​ദേ​ശി പി.​കെ.​സു​ഹൈ​ൽ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ണ്ണൂ​ർ, ത​ല​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. വീ​ടു​ക​ളു​ടെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യാ​യി​രു​ന്നു മോ​ഷ​ണം . സി​ദ്ദി​ഖ് കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യും ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച​യാ​ളു​മാ​ണ്. സു​ഹൈ​ലി​ന്‍റെ പേ​രി​ൽ പാ​ല​ക്കാ​ട് ചി​റ്റൂ​ർ സ്റ്റേ​ഷ​നി​ൽ ഒ​രു കേ​സു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ത​ല​ശേ​രി എ​എ​സ്പി എം.​ന​ന്ദ​ഗോ​പ​ൻ, ധ​ർ​മ​ടം എ​സ്എ​ച്ച്ഒ കെ.​അ​ഗേ​ഷ് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ധ​ർ​മ​ടം എ​സ്ഐ ജെ.​ഷ​ജീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​പി​ഒ​മാ​രാ​യ ശ്രീ​ലാ​ൽ, ഹി​ര​ൺ, ര​തീ​ഷ്, സാ​യൂ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up